Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur

തൃ​ശൂ​രി​ൽ ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം

തൃ​ശൂ​ർ: ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ചെ​റു​തു​രു​ത്തി പൊ​ന്നാ​നി പ്ര​ധാ​ന പാ​ത​യി​ൽ ആ​റ​ങ്ങോ​ട്ടു​ക​ര​ക്കും ത​ല​ശേ​രി​ക്കും ഇ​ട​യി​ലു​ള്ള പ​ഴ​യ സ​ത്യ​ൻ ടാ​ക്കീ​സ് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ​ള​വി​നോ​ട് ചേ​ർ​ന്ന് എ​തി​രെ വ​ന്ന കാ​റി​ന് വ​ശം ഒ​തു​ക്കി ന​ൽ​കു​ന്ന​തി​നി​ടെ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്നും ആ​റ​ങ്ങോ​ട്ടു​ക​ര​യി​ലേ​ക്ക് ഗോ​ത​മ്പു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി വ​ര​ണം; കേ​ര​ള​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മാ​റ്റം കൊ​ണ്ടു​വ​രും. തി​രു​വ​ന​ന്ത​പു​രം തി​ല​കം അ​ണി​യു​മെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്.

അ​ത് അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​നോ​ട് വേ​ർ​തി​രി​വ് കാ​ണി​ച്ചാ​ൽ അ​ത് മാ​റ്റാ​ൻ അ​റി​യാം. തൃ​ശൂ​രി​ൽ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബി​ന് വേ​ണ്ടി സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ല.

തൃ​ശൂ​രി​നോ​ട് മാ​ത്രം എ​ന്താ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​രി​ന്‍റെ ഗു​ണം ഏ​തൊ​ക്കെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കി​ട്ടി​യെ​ന്നു നോ​ക്ക​ണം. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം.

പാ​ല​ക്കാ​ട്ടേ​യോ ശ​ബ​രി​മ​ല​യോ വി​ഷ​യ​ങ്ങ​ൾ പ​റ​യി​ല്ല. അ​ത് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ബോ​ൺ ന​ത്താ​ലെ​യ്ക്ക് ടൂ​റി​സം മേ​ഖ​ല​യി​ൽ പ്രാ​ധാ​ന്യ​മു​ണ്ട്: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി

തൃ​ശൂ​ര്‍: ബോ​ൺ ന​ത്താ​ലെ​യ്ക്ക് ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്. ഇ​ന്ത്യ​യു​ടെ​യും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളു​ടെ​യും മൃ​ദു​ല​മാ​യ ഒ​രു അം​ബാ​സ​ഡ​റാ​യാ​ണ് ഈ ​ഉ​ത്സ​വ​ത്തെ കാ​ണു​ന്ന​ത്.

നി​റ​ങ്ങ​ളും കൂ​ട്ടാ​യ സ​ന്തോ​ഷ​വും​കൊ​ണ്ട് സ്വ​രാ​ജ് റൗ​ണ്ട് സ​ജീ​വ​മാ​കു​മ്പോ​ൾ പൈ​തൃ​ക​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഒ​രു ന​ഗ​ര​ത്തി​ന് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. ബോ​ൺ ന​ത്താ​ലെ പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കും.

ചെ​റു​കി​ട ബി​സി​ന​സു​ക​ൾ​ക്ക് ഊ​ർ​ജം ന​ൽ​കു​ക​യും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ആ​ഗോ​ള ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ തൃ​ശൂ​രി​നെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സ​ര​ങ്ങ​ളാ​യി മാ​റു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്; പൂ​രം വ​രാ​നി​രി​ക്കു​ന്നു: മ​ന്ത്രി കെ.​രാ​ജ​ൻ

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടാ​ണെ​ന്നും പൂ​രം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ ന​യ​മ​ല്ലെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റും.

അ​ടൂ​ർ പ്ര​കാ​ശ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​ണ്. അ​തി​നാ​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​താ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം പോ​ളിം​ഗ് 40.09 ശ​ത​മാ​ന​മാ​യി. ഏ​റ്റ​വും കൂ‌​ടു​ത​ൽ പോ​ളിം​ഗ് മ​ല​പ്പു​റ​ത്തും (42.02 %) കു​റ​വ് ക​ണ്ണൂ​രി​ലു​മാ​ണ് (38.73%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

 

Kerala

പോ​ളിം​ഗ് ബൂ​ത്തി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ വ​ല​ക്കാ​വ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ ന​ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

അ​തേ സ​മ​യം ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

 

 

 

Kerala

അ​തി​ർ​ത്തി ത​ർ​ക്കം; ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു

 

തൃ​ശൂ​ർ: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. തൃ​ശൂ​ർ നെ​ടു​പു​ഴ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ടൂ​ക്ക​ര സ്വ​ദേ​ശി സ​ന്തോ​ഷ് (54) ആ​ണ് മ​രി​ച്ച​ത്.

കോ​ൾ​പാ​ട​ത്തെ അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​വാ​സി ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ ഗ​ണേ​ഷ് റി​മാ​ൻ​ഡി​ലാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

സ്വ​ർ​ണ​വും ഗ​ർ​ഭ​വു​മൊ​ന്നു​മ​ല്ല ന​മ്മു​ടെ വി​ഷ​യം; വി​ക​സ​നം ച​ർ​ച്ച ചെ​യ്യ​ണം: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ർ​ണ​വും ഗ​ർ​ഭ​വും ച​ർ​ച്ച ചെ​യ്യേ​ണ്ട​ന്നും വി​ക​സ​നം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടും. തൃ​ശൂ​രി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ത​നി​ക്ക് വോ​ട്ട് ചെ​യ്തു.

സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് ല​ഭി​ച്ചു. അ​ന്ന​ത്തെ കാ​ലാ​വ​സ്ഥ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

കെ. ​മു​ര​ളീ​ധ​ര​ൻ ത​ന്നെ​ക്കു​റി​ച്ച് മോ​ശ​മാ​യി പ​റ​ഞ്ഞ​പ്പോ​ഴും അ​ത് മു​ര​ളി​ച്ചേ​ട്ട​ന​ല്ലേ എ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ക​സ​ന​മാ​യി​രി​ക്ക​ണം ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

 

 

Kerala

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃ​ശൂ​ർ: വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നി​ടെ റോ​ഡ് ബ്ലോ​ക്കാ​യ​തി​നെ ചൊ​ല്ലി സം​ഘ​ര്‍​ഷം. ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി കെ​ജെ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​വാ​ഹ​വി​രു​ന്നി​നി​ടെ​യാ​ണ് നാ​ട്ടു​കാ​രു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ളി​ലാ​ണ് വി​വാ​ഹ സം​ഘം വെ​ട്ടി​ക്കാ​ട്ടി​രി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്. ഇ​തോ​ടെ റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു.

ഇ​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചി​ല​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു വി​ഭാ​ഗ​വും ക​ല്ലെ​റി​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. ക​ല്ലേ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ചെ​റു​തു​രു​ത്തി പോ​ലീ​സ് ലാ​ത്തി വീ​ശി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന 25 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും എ​സ്എ​ച്ച്ഓ പ​റ​ഞ്ഞു.

 

 

Kerala

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ടി​ച്ചു; കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. തൃ​ശൂ​രി​ലെ മു​ണ്ട​ത്തി​ക്കോ​ട് രാ​ജ​ഗി​രി സ്കൂ​ൾ ബ​സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മി​ണാ​ലൂ​ർ സ്വ​ദേ​ശി കോ​യ (70) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ചു​ക​യ​റി​യാ​ണ് നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Kerala

സൈ ​ഹ​ണ്ടി​ൽ അ​റ​സ്റ്റി​ലാ​യ ഹ​സ​നു​മാ​യി ബ​ന്ധ​മി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി ഹാ​രീ​സ്‌ ബീ​രാ​ൻ

തൃ​ശൂ​ർ: ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ൽ അ​റ​സ്റ്റി​ലാ​യ ഹ​സ​ൻ അ​ന​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ത​ന്‍റെ പി​എ​യാ​യി ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും ഹാ​രീ​സ്‌ ബീ​രാ​ൻ എംപി. പ​ഠ​ന കാ​ല​ത്ത് എം​പി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​എ പ​ദ​വി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും എം​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

മാ​വി​ൻ​ചു​വ​ട് ചെ​രും​മൂ​ട​ൻ വീ​ട്ടി​ൽ ഹ​സ​ൻ അ​ന​സി (25)നെ ​പെ​രു​മ്പാ​വൂ​ർ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്‌ ഹ​സ​ൻ അ​ന​സ്‌. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 1.70 ല​ക്ഷം രൂ​പ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഇ​ത്ര​യും രൂ​പ വ​ന്നി​ട്ടു​ള്ള​ത്. അ​ക്ക‍ൗ​ണ്ട്‌ വ​ഴി ചെ​ക്ക് ഉ​പ​യോ​ഗി​ച്ചും അ​ല്ലാ​തെ​യും പ​ണം പി​ൻ​വ​ലി​ച്ച് സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

 

 

Kerala

മ​രി​ച്ച​വ​രെ കൊ​ണ്ടു​വ​ന്ന് വോ​ട്ട് ചെ​യ്യി​പ്പി​ച്ച​വ​രാ​ണ് എ​ന്നെ കു​റ്റം പ​റ​യു​ന്ന​ത്: സു​രേ​ഷ് ഗോ​പി

ഇ​ടു​ക്കി: തൃ​ശൂ​രി​ലെ വോ​ട്ട് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സു​രേ​ഷ് ഗോ​പി. ശ​വ​ങ്ങ​ളെ കൊ​ണ്ട് വ​ന്നു വോ​ട്ട് ചെ​യ്യി​പ്പി​ച്ച​വ​രാ​ണ് ത​ന്നെ കു​റ്റം പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഇ​ടു​ക്കി മൂ​ല​മ​റ്റം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ത്തി​യ ക​ലു​ങ്ക് സം​വാ​ദ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

ശ​വ​ങ്ങ​ൾ വോ​ട്ട് ചെ​യ്തു വി​ജ​യി​പ്പി​ച്ച​വ​രാ​ണ് നി​ങ്ങ​ളെ വ​ഹി​ക്കു​ന്ന​ത്. 25 വ​ർ​ഷം മു​ൻ​പ് മ​രി​ച്ച​വ​രെ വ​രെ വോ​ട്ട് ചെ​യ്യി​ച്ചു, പൂ​രം ക​ല​ക്കി, ഗോ​പി ആ​ശാ​നെ ക​ല​ക്കി, ആ​ർ​എ​ൽ​വി​യെ ക​ല​ക്കി എ​ന്നൊ​ക്കെ ത​ന്നെ കു​റ്റം പ​റ​ഞ്ഞു. അ​വ​സാ​നം വോ​ട്ട് ക​ല​ക്കി എ​ന്നു വ​രെ പ​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൃ​ശൂ​രി​ലെ പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ൽ പ​റ‍​ഞ്ഞ​താ​ണ് താ​ൻ ഇ​പ്പോ​ഴും ചെ​യ്യു​ന്ന​ത്. ത​ന്നെ​ക്കൊ​ണ്ട് ചെ​യ്യാ​ൻ പ​റ്റു​ന്ന​തേ താ​ൻ ഏ​ൽ​ക്കു​ക​യു​ള്ളു. ഏ​റ്റാ​ൽ അ​ത് ചെ​യ്തി​രി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വേ​ണ​മെ​ന്ന് 2015 ൽ ​താ​ൻ എ​ടു​ത്ത നി​ല​പാ​ട് മാ​റ്റാ​ൻ ക​ഴി​യി​ല്ല. ആ​ല​പ്പു​ഴ​യി​ൽ ഇ​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ൽ വേ​ണ​മെ​ന്നാ​ണ് നി​ല​പാ​ട് എ​യിം​സ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ ഈ ​പ​ണി നി​ർ​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വേ​ണ​മെ​ന്ന് 2015 ൽ ​താ​ൻ എ​ടു​ത്ത നി​ല​പാ​ടാ​ണ്. അ​ത് മാ​റ്റാ​ൻ ക​ഴി​യി​ല്ല. ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ൽ വേ​ണ​മെ​ന്നാ​ണ് നി​ല​പാ​ട്. എ​യിം​സ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ താ​ൻ രാ​ജി​വ​യ്ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

തൃ​ശൂ​രി​ലെ വോ​ട്ട് ക്ര​മ​ക്കേ​ട്: പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ക്ക​ണ​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ വോ​ട്ട് ക്ര​മ​ക്കേ​ടി​ല്‍ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെയോ കോ​ട​തി​യെയോ സ​മീ​പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​നധ്യക്ഷൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ചി​ട്ട് ഒ​ന്ന​ര വ​ര്‍​ഷം ക​ഴി​ഞ്ഞു. ഇ​പ്പോ​ള്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടുമാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ കോ​ണ്‍​ഗ്ര​സ്, സി​പി​എം നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്ന​തു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ്. നു​ണ​ക​ളാ​ണ് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ്ര​ച​രി​പ്പി​ക്കു​ന്ന​തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാ​ഹു​ല്‍ ഗാ​ന്ധി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നാ​ട​കം ക​ളി​ച്ച് ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണ്. നി​യ​മാ​നു​സൃ​ത സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ആ​ക്ഷേ​പം ഉ​ള്ള​വ​ര്‍ പോ​ക​ണം. അ​ല്ലാ​തെ പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യ​ല്ല വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യാ​ഥാ​ര്‍​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ല​ഭി​ച്ച സ​മ​യ​ത്ത് അ​ന​ര്‍​ഹ​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടംപി​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ട​ത് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​ണ്. താ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ച്ച​പ്പോ​ള്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ അ​പാ​ക​ത​ക​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി നീ​ക്കം ചെ​യ്തി​രു​ന്നു.

തൃ​ശൂ​രി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ കാ​ര്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാം. അ​തി​നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ന്ന​തി​നു പ​ക​രം ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത് നു​ണ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ത്തു കൊ​ല്ലം ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള പ്ര​ച​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

"ഇ​ത്ര​ത്തോ​ളം സ​ഹാ​യി​ച്ച​തി​നു ന​ന്ദി': സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ല്‍; മു​ദ്രാ​വാ​ക്യം മു​ഴ​ക്കി സ്വീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍

തൃ​ശൂ​ര്‍: വോ​ട്ട് ക്ര​മ​ക്കേ​ട് വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ലെ​ത്തി. പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി അ​ദ്ദേ​ഹം 9.30 ഓ​ടെ വ​ന്ദേ​ഭാ​ര​തി​ലാ​ണ് തൃ​ശൂ​രി​ലെ​ത്തി​യ​ത്. മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി ചൊ​വ്വാ​ഴ്ച രാ​ത്രി സി​പി​എം ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ സ​ന്ദ​ർ​ശി​ച്ചു. അ​തേ​സ​മ​യം, മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ല്‍​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന വ​ഴി "ഇ​ത്ര​ത്തോ​ളം സ​ഹാ​യി​ച്ച​തി​നു ന​ന്ദി' എ​ന്നു മാ​ത്രം പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബോ​ർ​ഡി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച ത​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്കാ​ണ് സു​രേ​ഷ് ഗോ​പി പോ​യ​ത്.

Kerala

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തൃ​ശൂ​ർ: സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​രു​വി​ല​ശേ​രി മാ​രി​ക്ക​ല്‍ ക​രി​പാ​ത്ര സ​ഹ​ദേ​വ​ൻ(64) ആ​ണ് മ​രി​ച്ച​ത്.

വേ​ദ​ന​യ്ക്കി​ട​യി​ലും സ​ഹ​ദേ​വ​ൻ റോ​ഡ​രി​കി​ലേ​ക്ക് ബ​സ് സു​ര​ക്ഷി​ത​മാ​യി ഒ​തു​ക്കി​നി​ര്‍​ത്തി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പൂ​പ്പ​ത്തി സ​ര​സ്വ​തി​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ക​യ​റ്റി കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

വാ​ഹ​ന​ത്തി​ല്‍ ഒ​മ്പ​ത് വി​ദ്യാ​ര്‍​ഥി​ക​ളും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രി​യും ഉ​ണ്ടാ​യി​രു​ന്നു. സ​ഹ​ദേ​വ​ന്‍ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രി വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി നാ​ട്ടു​കാ​രു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു ഇതുവഴി വന്ന കാറി​ലാ​ണ് സമീപത്തെ ആ​ശു​പ​ത്രി​യി​ലെത്തിച്ചത്. ഭാ​ര്യ: ര​ജ​നി. മ​ക്ക​ള്‍: ശ​ര​ണ്യ, നി​കേ​ഷ്. മ​രു​മ​ക​ന്‍: കൃ​ഷ്ണ​കു​മാ​ര്‍.

Kerala

തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: ചൊ​വ്വൂ​ര്‍ അ​ഞ്ചാം​ക​ല്ലി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ബ​സ് കാ​ത്തു​നി​ന്ന മൂ​ന്ന് സ്ത്രീ​ക​ള്‍​ക്ക് പ​രി​ക്കു​ണ്ട്.

കാ​ര്യാ​ട്ടു​പ​റ​മ്പി​ല്‍ സം​ഗീ​ത, പ്രേ​മ, സൈ​റ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

Latest News

Up